Ticker

6/recent/ticker-posts

രാജ്യപുരസ്കാർ വിജയികൾക്കുള്ള അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു

പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ ജേതാക്കളായ കുട്ടികളെ അനുമോദിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന എ വി മുഹമ്മദ് മാസ്റ്റർക്ക് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും നൽകി. മുഹമ്മദ് മാസ്റ്റർക്കുള്ള ഉപഹാരവും സ്നേഹ വൃക്ഷവും കേഡറ്റുകൾ കൈമാറി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മെമ്പർ ആനിസ ചക്കിട്ട കണ്ടിയുടെ അധ്യക്ഷതയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുല്ല മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ  ഖൈറുന്നിസ റഹീം, പ്രിൻസിപ്പാൾ ഡോ. ഇ എസ് സിന്ധു, ഹെഡ്മാസ്റ്റർ പി കെ മഹേഷ്, എ വി മുഹമ്മദ്, സിറാജുദ്ദീൻ പന്നിക്കോട്ടൂർ, കെ അബ്ദുസലീം, വി നിസാർ, കെ ദീപ, വി എച്ച് അബ്ദുൽസലാം, കെ സരിമ, ഫാത്തിമ റയ, എസ് എസ് അനാമിക, അമൽറാം, ഫിജാസ് മുഹമ്മദ്, സിയ ഫാത്തിമ, കെൻസ് ജി അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു ഗൈഡ് ക്യാപ്റ്റൻ വി പി വിന്ധ്യ സ്വാഗതവും സ്കൗട്ട് മാസ്റ്റർ ടി പി മുഹമ്മദ് ബഷീർ  നന്ദിയും രേഖപ്പെടുത്തി.


Post a Comment

0 Comments