എകരൂൽ: സംയോജിത ശിശു വികസന പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തി അങ്കണവാടി ഹെൽപർക്കുള്ള സംസ്ഥാന സർക്കാറിൻ്റെ പുരസ്കാരം നേടിയ കോഴിക്കോട് ജില്ലയിലെ ഇയ്യാട് വടക്കയിൽ താഴം അങ്കണവാടിയിലെ ജീവനക്കാരി കെ. യശോദയെ അനുമോദിച്ചു. കാസിം അരീക്കൽ അധ്യക്ഷനായി. വി.പി ജബ്ബാർ, വത്സല നമ്പിടികണ്ടി, കെ പി പുഷ്പ എന്നിവർ സംസാരിച്ചു. പത്മിനി ടീച്ചർ സ്വാഗതവും ടിപി ദാമോദരൻ നന്ദിയും പറഞ്ഞു.
0 Comments