Ticker

6/recent/ticker-posts

മൂന്നു വയസ്സുകാരിയുടെ വിരൽ ഇഡ്ഡലിത്തട്ടിൽ കുടുങ്ങി രക്ഷകരായി അഗ്നി രക്ഷാ സേന

ബേപ്പൂർ :ഇഡ്ഡലിത്തട്ടിൽ വിരൽ കുടുങ്ങിയ മൂന്നു വയസ്സുകാരിക്ക് രക്ഷകരായി മീഞ്ചന്ത അഗ്നിരക്ഷാസേന. നല്ലളം സ്വദേശിനിയും മൂന്നുവയസുകാരിയുമായ ഐൻ ഫാത്തിമയുടെ ചൂണ്ടുവിരലാണ് കളിക്കുന്നതിനിടെ അബദ്ധത്തിൽ ഇഡ്ഡലിത്തട്ടിലെ ദ്വാരത്തിൽ കുടുങ്ങിയത്. ദ്വാരത്തിൽ നിന്നും വിരൽ തിരിച്ചുകിട്ടാതെ പേടിച്ചുപോയ കുട്ടി വാവിട്ട് കരയാൻ തുടങ്ങിയതോടെ വീട്ടുകാർ പരിഭ്രാന്തരായി. നാട്ടുകാരും വീട്ടുകാരും ഏറെ ശ്രമിച്ചെങ്കിലും കുട്ടിയുടെ കൈ വിരൽ രക്ഷപ്പെടുത്തിയെടുക്കാൻ സാധിക്കാതെ വന്നതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് കുട്ടിയെ മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ എത്തിച്ചു.നിലയത്തിലെ പ്രത്യേക പരിശീലനം ലഭിച്ച സേനാംഗങ്ങൾ കുട്ടിയുടെ വിരൽ കുടുങ്ങിയ ഇഡ്ഡലി തട്ട് കട്ടിങ് പ്ലയർ, ചെറിയ ഇലക്ട്രിക് കട്ടർ എന്നിവ ഉപയോഗിച്ച് ഒരു മണിക്കൂറോളം സമയമെടുത്ത് വളരെ സൂക്ഷ്മതയോടെ മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തി. മീഞ്ചന്ത അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ.ഷിഹാബുദീൻ, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഡബ്ലിയു.സനൽ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ഷെഫീഖ് അലി, വി.കെ അനൂപ്,പി.എസ് അതുൽ , വുമൺ ഫയർ റെസ്ക്യൂ ഓഫീസർമാരായ സി.കെ അശ്വിനി , സ്വാതി കൃഷ്ണ, ഹോം ഗാർഡ് കെ.ടി നിതിൻ , സന്തോഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.






Post a Comment

0 Comments