Ticker

6/recent/ticker-posts

ബാലുശ്ശേരി ലാവണ്യ ഹോം അപ്ലൈൻസ് ഷോപ്പിൽ വൻ തീപിടുത്തം

ബാലുശ്ശേരി : ടൗണിൽ ചിറക്കൽകാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്  സമീപം പ്രവർത്തിക്കുന്ന ലാവണ്യ ഹോം അപ്ലൈൻസ് ഷോപ്പിൽ  വൻ തീപിടുത്തം. രാത്രി 12 മണിയോടുകൂടിയാണ് തീപിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ  മുകൾ  നിലയിലാണ് തീ ആദ്യം കാണുന്നത്. ഇന്നലെ ക്ഷേത്രത്തിൽ  ഉൽസവത്തിന്റെ  സമാപനമായിരുന്നു. 10 മണിയോടെ കൊടിയിറക്കം കഴിഞ്ഞ് ഏതാണ്ട് ആളുകൾ  ഒഴിഞ്ഞുപോയിരുന്നു. ഷോപ്പിലുള്ള സാധനങ്ങളെല്ലാം കത്തി നിശിച്ചു.നോമ്പ് തുടങ്ങിയ ശേഷം 6 മണിയോടെ കടയടക്കാറുണ്ട്. അല്ലാതെ 8 മണിയോടെയാണ്  അടയ്ക്കാറുള്ളത്. ഇന്നലെ രാത്രിയോടെയാണ് തീപിടിച്ച വിവരം ഇവരെ അറിയിക്കുന്നത്. ഉടനെ  ഇവർ സ്ഥലത്തെത്തി ഷോപ്പ് തുറന്ന് കൊടുത്ത ശേഷമാണ് അകത്തു കയറി തീയണക്കാൻ തുടങ്ങിയത്.  പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും മറ്റും ഉള്ളതിനാൽ തീ ആളിപ്പടരുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. നരിക്കുനി കൊയിലാണ്ടി,പേരാമ്പ്ര, മുക്കം ഫയർ‌സ്റ്റേഷനുകളിൽ നിന്നായി ഏഴോളം ഫയർ യൂണിറ്റ് എത്തിയാണ് മൂന്നുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീയണച്ചത്.

വീ‍‍‍ഡിയോ കാണാം

https://youtube.com/shorts/KyFd6_WeuFw?feature=share



Post a Comment

0 Comments