Ticker

6/recent/ticker-posts

കന്നൂട്ടിപ്പാറ സ്‌കൂളിന്റെ ആറാം വാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു

കട്ടിപ്പാറ: മലയോര ഗ്രാമങ്ങളുടെ മഹോത്സവമായി കൊണ്ടാടുന്ന കന്നൂട്ടിപ്പാറ ഐ.യു.എം എൽ.പി സ്‌കൂളിന്റെ ആറാം വാർഷികാഘോഷം - വിസ്മയം 2കെ25  2025 ഏപ്രിൽ 6,7,8 തീയതികളിലായി നടത്തപ്പെടുന്നു. വാർഷികാഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനായി 301 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ ചടങ്ങ് കട്ടിപ്പാറ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാനും ചീഫ് പ്രമോട്ടറുമായ എ.കെ അബൂബക്കർ കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ  പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. എച്.എം അബുലൈസ് തേഞ്ഞിപ്പലം മുഖ്യപ്രഭാഷണം നടത്തി. എം.പി.ടി.എ പ്രസിഡണ്ട് സജ്‌ന നിസാർ, എസ്.സ്.ജി ചെയർമാൻ, അലക്‌സ് മാത്യു, അബ്ദുള്ള മലയിൽ, കെ കെ നിസാർ, അസീസ് പൊയിലിൽ പി.കെ. അലി, കെ.ടി. ആരിഫ്, കെ.പി. ജസീന , പി. സജീന, കെ കെ ഷംസീർ, കെ.സി ശിഹാബ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. സംഘാടക സമിതിയും വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.


  സംഘാടക സമിതി ചെയർമാനായി എ.കെ അബൂബക്കർ കുട്ടി, ജനറൽ കൺവീനറായി കെ.സി ശിഹാബ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അബ്ദുള്ള മലയിലാണ് ട്രഷറർ. വൈസ് ചെയർമാൻമാരായി അസീസ് പൊയിൽ കെ.കെ നിസാർ, പി.കെ അലി, കെ.പി ജസീന,  കൺവീനർമാരായി കെ.കെ ഷംസീർ, പി.കെ ഫൈസൽ, മുബീർ തോലത്ത്, ഹനീഫ പൊയിലിൽ എന്നിവരും പ്രോഗ്രാം കമ്മറ്റി ചെയർമാനായി പി.കെ ഫൈസൽ, കൺവീനറായി പി. സജീന ടീച്ചർ , ദിൻഷ ദിനേശ് വൈസ് ചെയർപേഴ്‌സണും, ഫൈസ് ഹമദാനി ജോ. കൺവീനറുമാണ്.

 ഫിനാൻസ് കമ്മറ്റി ചെയർമാൻ P Kഅലിയും കൺവീനർ ഷംനാസ് പൊയിലുമാണ്. വൈ.ചെയർമാൻമാരായി കെ കെ സലാം, പി.വി സുബൈർ എന്നിവരും ജോ. കൺവീനറായി അലക്‌സ് മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു.

  ഫുഡ് കമ്മറ്റി ചെയർമാനായി കെ.പി. മുഹമ്മദലി, കൺവീനറായി സി.എച്ച് റാഷിദ്, വളണ്ടിയർ കമ്മറ്റി ചെയർമാനായി കെ കെ നിസാർ, കൺവീനറായി ഹനീഫ പൊയിൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.


Post a Comment

0 Comments