താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ ബെംഗളൂരുവിൽ കണ്ടെത്തിയതായി വിവരം. കുട്ടി ബന്ധുവായ യുവാവിനൊപ്പം ബെംഗളൂരുവിൽ ഉണ്ടെന്ന് വിവരമാണ് ലഭിച്ചിരിക്കുന്നത്.
വിവരം കർണാടക പോലീസിന് ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കർണാടക പോലീസ് താമരശ്ശേരി പോലിസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പോലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.
മാര്‍ച്ച് പതിനൊന്നാം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് രാവിലെ ഒന്‍പത് മണിക്ക് സ്‌കൂളിലേക്ക് പുറപ്പെട്ടതായിരുന്നു പെണ്‍കുട്ടി.
മകള്‍ പിന്നീട് തിരിച്ചുവന്നില്ലെന്നാണ് പിതാവ് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതില്‍ പറയുന്നത്.
0 Comments