സഹ വിദ്യാർത്ഥികളാൽ കൊലചെയ്യപ്പെട്ട എളേറ്റിൽ വട്ടോളി എം. ജെ. ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിൻ്റെ കൊലയാളികൾക്ക് നിയമം അനുഷാസിക്കുന്ന കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷൻ ആവശ്യപെട്ടു. സമീപകാലത്തായി ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. നിയമത്തിൻ്റെ പഴുതും അധികാര സ്വാധീനവും ഉപയോഗിച്ച് പ്രതികൾ രക്ഷപ്പെട്ടു പോവുന്നത് ഇതിന് കാരണമാവുന്നുണ്ട്. ഇനിയൊരു വിദ്യാർത്ഥിക്കും ഇതുപോലുള്ള അനുഭവം ഇല്ലാതിരിക്കാൻ സർക്കാർ തികഞ്ഞ ജാഗ്രത പാലിക്കണമെന്നും കെ. എ.ടി.എഫ് ആവശ്യപെട്ടു. സംസ്ഥാന പ്രസിഡണ്ട് ടി.പി.അബ്ദുൽ ഹഖ്, സംസ്ഥാന സമിതി അംഗം അബ്ദുൽ റഷീദ് അൽഖാസിമി, ജില്ലാ പ്രസിഡണ്ട് പി.കെ.അബ്ദുൽ ഹക്കീം, ജില്ലാ സഹഭാരവാഹികളായ ഷാജഹാൻ അലി അഹമ്മദ്, നൂറുദ്ദീൻ കാന്തപുരം, സി.പി. സാജിദ് എന്നിവർ മുഹമ്മദ് ഷഹബാസിൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് നേതാക്കൾ ഈ പ്രതികരണം നടത്തിയത്.
0 Comments