Ticker

6/recent/ticker-posts

ബാലുശ്ശേരി പഞ്ചായത്ത് ഇനി മാലിന്യമുക്തം

ബാലുശ്ശേരി: ബാലുശ്ശേരി പഞ്ചായത്ത് ഇനി മാലിന്യമുക്തം. മാലിന്യമുക്ത നവകേരളത്തിന്റെ സംസ്ഥാന തല പ്രഖ്യാപനത്തിന്റെ ഭാഗമായി ബാലുശ്ശേരി പഞ്ചായത്തിൽ പഞ്ചായത്ത് തല മാലിന്യമുക്ത  പ്രഖ്യാപനം നടത്തി. ബാലുശ്ശേരി ബസ് സ്റ്റാന്റിൽ  നടന്ന പരിപാടിയിൽ ജില്ലാ ശുചിത്വ കോഡിനേറ്റർ കെ.എസ് ഗൗതമൻ ബാലുശ്ശേരി പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. 



തുടർന്ന് മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ എൽ.പി, യു.പി വിഭാഗത്തിൽ നടത്തിയ ചിത്രരചന മത്സരവിജയികൾക്ക് സമ്മാന വിതരണവും നൂറ് ശതമാനം ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടത്തിയ വിവാഹത്തിനുള്ള സാക്ഷ്യപ്രത വിതരണവും നടത്തി. ഹരിത ടൗൺ, ഹരിത സ്ഥാപനം, ഹരിത ബസ്സ് സ്റ്റോപ്പ്, ജൈവമാലിന്യ സംസ്കരണ സംവിദാനം, ഹരിത കർമ്മ സേന സർവ്വീസ് കവറേജ്, മാലിന്യ മുക്ത പൊതു ഇടങ്ങൾ എന്നിവ നൂറ് ശതമാനം കൈവരിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അസൈനാർ എമ്മച്ചംകണ്ടി, സെക്രട്ടറി മുഹമ്മദ് ലുക്ക് മാൻ, ഉമ മഠത്തിൽ, പി എൻ അശോകൻ, എം ശ്രീജ, ഹരീഷ് നന്ദനം, വ്യാപാരി വ്യവസായി സംഘടന പ്രധിനിധികൾ, ഹരിത കർമ്മസേന അംഗങ്ങൾ ജനപ്രധിനിധികൾ, എൻ.എസ്.എസ് വളണ്ടിയേഴ്‌സ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ രാഷ്ട്രീയ സാംസ്‌കാരിക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments