പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം പ്രധാന അധ്യാപകൻ പി കെ മഹേഷ് ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ പി ടി സിറാജുദ്ദീൻ അധ്യക്ഷനായി. വിദ്യാർത്ഥികൾ ഈ വർഷം നേടിയ അറിവുകളെ പ്രദർശിപ്പിക്കുന്നതാണ് പഠനോത്സവം. ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷ, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലെ അവരുടെ നേട്ടങ്ങൾ സ്വയം വിലയിരുത്തുന്നതാണ് പഠനോത്സവത്തിന്റെ ലക്ഷ്യം. എ വി മുഹമ്മദ്, കെ അബ്ദുസലീം, വി അബ്ദുൽ സലീം, കെ മുബീന എന്നിവർ സംസാരിച്ചു.
0 Comments