Ticker

6/recent/ticker-posts

പൂനൂരിൽ ലഹരിക്കെതിരായി ജനകീയ കൂട്ടായ്മ നിലവിൽ വന്നു

പൂനൂർ : പൂനൂരിൽ ലഹരിക്കെതിരായി  ജനകീയ കൂട്ടായ്മ നിലവിൽ വന്നു. വർധിച്ചുവരുന്ന ലഹരി വ്യാപനത്തിനും ഉപയോഗത്തിനും എതിരെയാണ് പൂനൂരിൽ ജനകീയ കൂട്ടായ്മ നിലവിൽ വന്നത്. ലഹരിക്കതിരായ ബോധവൽക്കരണത്തോടൊപ്പം വ്യാപനം തടയുന്നതിന് ശക്തമായ നടപടികൾ പോലീസിന്റെയും എക്സൈസിന്റെയും സഹകരണത്തോടെ  നടത്തും.  ഇതിനായി സ്ക്വാഡ് പ്രവർത്തനങ്ങളെ സജീവമാക്കും. ഗ്രാമ പഞ്ചായത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി, റസിഡൻസ് അസോസിയേഷനുകൾ, മഹല്ല് , ക്ഷേത്ര കമ്മിറ്റികൾ, മത, സാമൂഹ്യ , സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.




പൂനൂർ വ്യാപാരഭവനിൽ നടന്ന ജനകീയ കൺവെൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏറാടിയിൽ ഇന്ദിര ഉദ്ഘാടനം ചെയ്തു. ചെയർമാൻ അജി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് എം.കെ. നിജിൽ രാജ് ലഹരി വിരുദ്ധ സന്ദേശം നൽകി. വാർഡ് അംഗം സി.പി. കരീം മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി. എച്ച്. ഷമീർ പ്രവർത്തന പദ്ധതി വിശദീകരിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്തം​ഗം എം. കെ. സൗദബീവി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സാജിത, ഉണ്ണികുളം ​ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.അബ്ദുല്ല മാസ്റ്റർ, വാർഡ് മെമ്പർമാരായ പി.എച്ച്. സിറാജ്, റീന പ്രകാശ്, ആനിസ ചക്കിട്ടക്കണ്ടി, ഹൈറുന്നിസ, ബുഷ്റ, വിവിധ സംഘടനാ പ്രതിനിധികളായ  ടി.സി. രമേശൻ മാസ്റ്റർ, പി. എസ്.മുഹമ്മദലി, പി. കെ.സുനിൽകുമാർ, എ  കെ.ഗോപാലൻ, സി. കെ.അസീസ് ഹാജി, അഡ്വ. എൻ.എ.അബ്ദുൽ ലത്തീഫ്, നാസർ സഖാഫി, എം.പി.ഇസ്മയിൽ മാസ്റ്റർ, സി.പി.സാജിദ്,  ഡോ.പി.കെ.മുഹമ്മദലി, ടി.എം.ഹക്കീം സംസാരിച്ചു. കൺവീനർ മുജീബ് പൂനൂർ സ്വാഗതവും ഷാനവാസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments