Ticker

6/recent/ticker-posts

പരീക്ഷയ്ക്ക് വീട്ടിൽ നിന്നിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു


കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പെരുമ്പള്ളി ചോലക്കൽ വീട്ടിൽ മുസ്തഫയുടെ മകൾ ഫാത്തിമ നിദയെയാണ് (13) കാണാതായത്. മാർച്ച് പതിനൊന്നാം തീയതി മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയെഴുതാൻ വീട്ടിൽ നിന്ന് രാവിലെ ഒൻപത് മണിക്ക് സ്‌കൂളിലേക്ക് പുറപ്പെട്ടതായിരുന്നു ഫാത്തിമ നിദ. മകൾ പിന്നീട് തിരിച്ചുവന്നില്ലെന്നാണ് പിതാവ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിൽ പറയുന്നത്. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ താമരശ്ശേരി പൊലീസ് സ്റ്റേഷനിലോ താഴെ നൽകിയിരിക്കുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.



എസ്എച്ച്ഒ- താമരശ്ശേരി പൊലീസ് സ്റ്റേഷൻ- 9497987191

സബ് ഇൻസ്പെക്ടർ, താമരശ്ശേരി പൊലീസ് സ്റ്റേഷൻ- 9497980792

താമരശ്ശേരി പൊലീസ് സ്റ്റേഷൻ- 04952222240


Post a Comment

0 Comments