Ticker

6/recent/ticker-posts

എം ഡി എം എയുമായി, പൂനൂരിൽ ​ഇതര സംസ്ഥാന സ്ത്രീകളടക്കം മൂന്നു പേർ പിടിയിൽ

ബാലുശ്ശേരി : പൂനൂർ കേളോത്ത് ഫ്ലാറ്റിൽ രഹസ്യവിവരത്തെ തുടർന്ന് ബാലുശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു സ്ത്രീകളടക്കം മൂന്നു പേർ എം ഡി എം എ യും, ത്രാസും, പണവും സഹിതം പിടിയിലായി. എറണാകുളം സ്വദേശി ജൈസൽ (44), കാമുകി ഹൈദറാബാദ് സ്വദേശിനി ചാന്ദിനി ഖാതൂൻ (27), ബാംഗ്ലൂർ സ്വദേശിന രാധാമേതഗ് എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്നും വില്പനയ്ക്കായി കൈവശം വെച്ച 1.550 ഗ്രാം എം ഡി എം എ യും നാല് മൊബൈൽ ഫോണുകളും 7300 രൂപയും ഒരു ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. ബാലുശ്ശേരി, പൂനൂർ, താമരശ്ശേരി ഭാഗങ്ങളിൽ എം ഡി എം എ  വിതരണം ചെയ്യുന്ന ഇവർ രണ്ട് മാസത്തോളമായി പൂനൂർ 19 ൽ വാടകക്ക് താമസിക്കുകയായിരുന്നു. ബാഗ്ലൂരിൽ നിന്നും വലിയ തോതിൽ എം ഡി എം എ  എത്തിക്കുന്ന ആളാണ് ജൈസൽ. കൂടെയുള്ള സ്ത്രീകൾ വില്പനക്കാരായി പോകുന്നവരും ഒരാൾ  ജൈസലിൻ്റെ കാമുകിയും മറ്റേയാൾ സുഹൃത്തുമാണ്.
സ്റ്റേഷൻ പരിധിയിൽ ലഹരി മരുന്നുകൾക്കെതിരെ കർശനമായ പരിശോധന തുടരുമെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചു.

Post a Comment

0 Comments