Ticker

6/recent/ticker-posts

 ഓമശ്ശേരിയിൽ പരിഷ്കരിച്ച ജൈവ വൈവിദ്ധ്യ രജിസ്റ്റർ  എം.കെ രാഘവൻ എം.പി പ്രകാശനം ചെയ്തു.


ഓമശ്ശേരി: ഗ്രാമപഞ്ചായത്തിന്റെ പരിഷ്കരിച്ച ജൈവ വൈവിദ്ധ്യ രജിസ്റ്റർ എം.കെ.രാഘവൻ എം.പി പ്രകാശനം ചെയ്തു. ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്ക്‌ മുഖ്യ പ്രഭാഷണം നടത്തി. വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു, സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ യൂനുസ്‌ അമ്പലക്കണ്ടി, കെ.കരുണാകരൻ മാസ്റ്റർ, സീനത്ത്‌ തട്ടാഞ്ചേരി, കെ.എസ്‌.ബി.ബി.ജില്ലാ കോ-ഓർഡിനേറ്റർ ഡോ: കെ.പി.മഞ്ജു, പി.അബ്ദുൽ നാസർ, എം.എം. രാധാമണി ടീച്ചർ, സൈനുദ്ദീൻ കൊളത്തക്കര, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി, പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ, ഒ.എം. ശ്രീനിവാസൻ നായർ, പി.വി.സ്വാദിഖ്‌, ബി.എം.സി.അംഗങ്ങളായ കെ.എം.കോമളവല്ലി, ആർ.എം.അനീസ്‌, ഇമ്മാനുവൽ പള്ളത്ത്‌, അച്ചാമ്മ ജോസഫ്‌, പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു, കെ.പി.രജിത, അശോകൻ പുനത്തിൽ, മൂസ നെടിയേടത്ത്‌, ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ, ബീന പത്മദാസ്‌, എം.ഷീല, ഐ.സി.ഡി.എസ്‌.സൂപ്പർ വൈസർ ഉദയ കെ.ജോയ്‌ എന്നിവർ സംസാരിച്ചു. മികച്ച അങ്കണവാടി ഹെൽപ്പറായി തിരഞ്ഞെടുക്കപ്പെട്ട മങ്ങാട്‌ രശ്മി അങ്കണവാടിയിലെ എം.ഇന്ദിരക്ക്‌ ചടങ്ങിൽ വെച്ച്‌ ഭരണസമിതിയുടെ സ്നേഹോപഹാരം എം.കെ.രാഘവൻ എം.പി.സമ്മാനിച്ചു. ബി.എം.സി.കൺവീനർ പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ സ്വാഗതവും കോ-ഓർഡിനേറ്റർ സുരേഷ്‌ പെരിവില്ലി നന്ദിയും പറഞ്ഞു.



ഫോട്ടോ:ഓമശ്ശേരിയിൽ പരിഷ്കരിച്ച ജൈവ വൈവിദ്ധ്യ രജിസ്റ്റർ എം.കെ.രാഘവൻ എം.പി.പ്രകാശനം ചെയ്യുന്നു.

Post a Comment

0 Comments