Ticker

6/recent/ticker-posts

പൂനൂരിൽ ലഹരി മരുന്നുമായി ആസാം സ്വദേശി പിടിയിൽ

താമരശ്ശേരി: ആസാം സ്വദേശിയെ പൂനൂർ മഠത്തും പൊയിൽ റോഡിൽ വെച്ച് താമരശ്ശേരി എക്‌സൈസ് സംഘം 11 ഗ്രാം ബ്രൗൺഷുഗറും, 10 ഗ്രാം കഞ്ചാവും സഹിതം പിടികൂടി. ഇന്നലെ രാത്രി 12 മണിയോടു കൂടിയാണ് യുവാവിനെ പിടികൂടിയത്. ആസാം സ്വദേശിയായ മുത്തബീർ ഹുസൈനാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ എ.ജി തമ്പി, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ പ്രതീഷ് ചന്ദ്രൻ, പി ഒ മാരായ അജീഷ്, ഷാജു സി പി,, സി ഇ ഒ വിഷ്ണു ടി.കെ, സി.ഇ.ഒ ഡ്രൈവർ എതിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



Post a Comment

0 Comments