കട്ടിപ്പാറ: ലഹരിക്കെതിരെ ജനകീയ പിന്തുണയോടെ ശക്തമായി പോരാടുവാൻ, രംഗത്തിറങ്ങുവാൻ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ ചേർന്ന ജനകീയസദസ്സിൽ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്ത ജനകീയസദസ്സിൽ വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ് അദ്ധ്യക്ഷനായി. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ അബൂബക്കർ കുട്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുഖ്യാഥിതികളായി ബിജു (എസ്.ഐ താമരശ്ശേരി), ഷംസുദ്ദീൻ (അസി. എക്‌സൈസ് ഇൻസ്‌പെക്ടർ) എന്നിവർ പങ്കെടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും, മറ്റ് ബുദ്ധിമുട്ടുകളെപ്പറ്റിയും ഷഫീഖ് അലി (സിവിൽ എക്‌സൈസ് ഓഫീസർ), വിപിൻ വർഗീസ് (കൗൺസിലർ, സ്വാന്തനം ഡി അഡിക്ഷൻ സെന്റർ, കട്ടിപ്പാറ) എന്നിവർ ക്ലാസ്സുകൾ നയിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ അഷ്‌റഫ് പൂലോട്, ബേബി രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ നിധീഷ് കല്ലുള്ളതോട്, സെക്രട്ടറി നൗഷാദ് അലി, മുഹമ്മദ് മോയത്ത്, എന്നിവർ ആശംസകൾ നേർന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന സംഘടന പ്രതിനിധികൾ, ആരാധനാലയ പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, കെട്ടിട ഉടമ സംഘടന അംഗങ്ങൾ, ഓട്ടോ-ടാക്‌സി ഡ്രൈവേഴ്‌സ് പ്രതിനിധികൾ, വനിത സംഘടന അംഗങ്ങൾ, സ്‌കൂളുകളിലെ പ്രധാന അധ്യാപകരും, PTA അംഗങ്ങളും, കുടുംബശ്രീ ഭാരവാഹികൾ, വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ സാന്നിദ്ധ്യം ജനകീയ പോരാട്ട തുടക്കത്തിന് ആവേശമായി.
0 Comments