Ticker

6/recent/ticker-posts

ലഹരി മാഫിയക്കെതിരെ ജാഗ്രത: കാരാടി ബാർ വിരുദ്ധ സമര വിജയ അനുസ്മരണം നടത്തി

താമരശ്ശേരി: ഹൈക്കോടതി പ്രൊട്ടക്ഷനിൽ പ്രവർത്തിച്ചു പോന്ന താമരശ്ശേരിയിലെ കാരാടി ബാർ അഞ്ചുവർഷത്തെ കഠിന സത്യാഗ്രഹത്തിലൂടെ അടച്ചുപൂട്ടിച്ച സമരപ്രവർത്തകർ പതിനൊന്നാം വർഷത്തെ വിജയ ദിനാനുസ്മരണം സംഘടിപ്പിച്ചു. യുവാക്കളിൽ ലഹരി ഉപയോഗവും അതിന്റെ വ്യാപാരവും വ്യാപിച്ചു വരുന്ന സാഹചര്യത്തിൽ അതിനെ തടയുന്നതിന് വേണ്ടി ജാഗ്രത ഉണ്ടായിരിക്കണമെന്ന് സംഗമം ഓർമ്മപ്പെടുത്തി. വാവാട് ഉസ്താദ് ഓഡിറ്റോറിയത്തിൽ ചേർന്ന പൊതു പരിപാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. ട്ടി അയൂബ് ഖാൻ ഉദ്ഘാടനം ചെയ്തു.


കേരള മദ്യനിരോധന സമിതി സംസ്ഥാനാ ധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മദ്യനിരോധന സമിതി ജില്ലാ സെക്രട്ടറി പപ്പൻകന്നാട്ടി അധ്യക്ഷത വഹിച്ചു. ടി.കെ.കണ്ണൻ , സലിം കാരാടി ,കെ കെ അബ്ദുൽ റഷീദ്, അലി കാരാടി ,ഫാസിൽ കാരാടി,കെ.എം വേലായുധൻ, ഇയ്യച്ചേരി പത്മിനി, കെ.എസ് അറഫാത്ത്, ബഷീർ പത്താൻ തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

0 Comments