Ticker

6/recent/ticker-posts

ഉണ്ണികുളം ജി. യു .പി സ്കൂളിൽ പഠനോത്സവം ഉദ്ഘാടനം

ഉണ്ണികുളം ജിയുപി സ്കൂളിൽ പഠനോത്സവം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ നിജിൽ രാജ് ഉദ്ഘാടനം ചെയ്തു.എൽ കെ ജി യു.കെജി വിദ്യാർഥികളുടെ സ്കോളർഷിപ്പ് വിതരണവും അദ്ദേഹം നിർവഹിച്ചു.
പി.ടി.എ പ്രസിഡൻ്റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ആരിഫ് എകരൂൽ, പി വി ഗണേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാന അധ്യാപകൻ കെഎം ബാബു സ്വാഗതവും എസ് ആർ ജി കൺവീനർ പി.ആർ റാഫിയ നന്ദിയും പറഞ്ഞു.ദൃശ്യാവിഷ്കാരം പഠനോല്പന്ന പ്രദർശനം പഠന തെളിവുകളുടെ ആവിഷ്കാരം സ്കിറ്റ് ലഘുപരീക്ഷണങ്ങൾ ഗണിത ഒപ്പന തുടങ്ങി നിരവധി പരിപാടികൾ നടന്നു.

Post a Comment

0 Comments