Ticker

6/recent/ticker-posts

പ്രതിഷേധമിരമ്പിയ നൈറ്റ് മാർച്ചിൽ ലഹരിക്കെതിരെ കൈകോർത്ത് അമ്പായത്തോടുകാർ

അമ്പായത്തോട് :  പ്രതിഷേധമിരമ്പിയ നൈറ്റ് മാർച്ചിൽ ലഹരിക്കെതിരെ കൈകോർത്ത് അമ്പായത്തോടുകാർ. ലഹരി മാഫിയക്കാരെ സംഘടിതമായി ഒറ്റപ്പെടുത്തുമെന്നും ഒന്നാംഘട്ടം നടത്തിയ കുടുംബ യോഗങ്ങളും ലഹരി വിരുദ്ധ ബോധ വൽക്കരണ ക്യാമ്പയിനുകളും  യുവാക്കൾക്കിടയിൽ സ്വാധീനം ചെലുത്തി തുടങ്ങിയിട്ടുണ്ടെന്നും മഹല്ല് കോഡിനേഷൻ സമിതി അഭിപ്രായപ്പെട്ടു.


 

അമ്പായത്തോട്ടിലെ ഇരു മഹല്ലുകളും ചേർന്ന് സംഘടിപ്പിച്ച  ലഹരി വിരുദ്ധ നൈറ്റ് മാർച്ചിൽ വലിയ രീതിയിലുള്ള യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി, തീപന്തവുമായി നടത്തിയ പ്രകടനം ജനങ്ങൾക്ക് ലഹരിയോടുള്ള അമർഷത്തെ സൂചിപ്പിക്കുന്നതായി മാറി..  അബ്ദുൽ ഹകീം ബാഖവി, കെസി ബഷീർ, എ ടി ഹാരിസ്, അബ്ദുൽ ജബ്ബാർ,  എ ടി ആലി , കെ ആർ ബിജു , അൻഷാദ് മലയിൽ, വി പി മുഹമ്മദലി , അയ്യൂബ് കാറ്റാടി, എം കെ മജീദ്,  എ ടി മുഹമ്മദ്, എ ടി ദാവൂദ്, റഫീഖ് എ ടി , ശരീഫ് പാറമ്മൽ,   ജംസിൽ എ ടി , ജലീഷ്, ഷഫീഖ് മാനു ,  സി നാസർ , തുടങ്ങിയവർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി.


Post a Comment

0 Comments