തേക്കുംതോട്ടം: ചങ്ങാതിമാർക്ക് കത്തെഴുതി പോസ്റ്റ് ചെയ്ത് തേക്കുംതോട്ടം എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥികൾ. കുട്ടികൾ പോസ്റ്റ് ചെയ്ത കത്തുകളുമായി ഉണ്ണികുളം സബ് ഡിവിഷൻ പോസ്റ്റ്മാൻ അനൂപ് ടി. വിദ്യാലയത്തിലെത്തി. തപാൽ സംവിധാനങ്ങളെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തുന്നതിന് നാലാം ക്ലാസ് തലത്തിൽ ഒരുക്കിയ AMLPS PO എന്ന പരിപാടിയുടെ ഭാഗമായാണ് കുട്ടികൾ വിദ്യാലയത്തിൽ പോസ്റ്റ് ബോക്‌സ് സ്ഥാപിക്കുകയും ചങ്ങാതിമാർക്കും അധ്യാപകർക്കും കത്തുകൾ അയക്കുകയും ചെയ്തത്. പോസ്റ്റൽ സംവിധാനങ്ങളെക്കുറിച്ച് പോസ്റ്റ്മാസ്റ്റർ കുട്ടികൾക്ക് ക്ലാസുകൾ നൽകി. കുട്ടികളുടെ പ്രൈമറി വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമായിരിക്കുമെന്ന് പോസ്റ്റ് മാസ്റ്റർ അഭിപ്രായപ്പെട്ടു. ജീവിതത്തിൽ ആദ്യമായി തങ്ങളുടെ പേരിൽ കത്തുകൾ വന്നപ്പോൾ കുട്ടികളുടെ മനസ്സ് നിറയുന്ന കാഴ്ചകളായിരുന്നു കാണാൻ സാധിച്ചത്.
0 Comments