Ticker

6/recent/ticker-posts

ഡി.വൈ.എഫ്.ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഫൈവ്സ് ഫുട്‌ബോൾ ടൂർണമെന്റിൽ യുവ എഫ്സി കക്കയം ജേതാക്കളായി


കൂരാച്ചുണ്ട് : ഡി.വൈ.എഫ്.ഐ കൂരാച്ചുണ്ട് മേഖല കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഫൈവ്സ് ഫുട്‌ബോൾ ടൂർണമെന്റിൽ യുവ എഫ്സി കക്കയം ജേതാക്കളായി. 'ലഹരിയാവാം കളിയിടങ്ങളോട്' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച ടൂർണമെന്റിൽ ഫ്രണ്ട് ലൈൻ വട്ടച്ചിറയെ പരാജയപ്പെടുത്തിയാണ്  യുവ എഫ്സി കക്കയം ജേതാക്കളായത്. ഗോൾഡ്‌സിഗ്ഗേഴ്സ് പൂവത്തുംചോല, എഫ്സി തലയാട് ടീമുകൾ മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഡിവൈഎഫ്ഐ കൂരാച്ചുണ്ട് മേഖല സെക്രട്ടറി ജസ്റ്റിൻ ജോൺ,  പ്രസിഡന്റ് വി.എസ്.സോണറ്റ്, കെ.ജെ.ബെറ്റ്സൺ, എ.എം.അശ്വിൻ എന്നിവർ വിജയികൾക്ക് ട്രോഫികൾ കൈമാറി.

Post a Comment

0 Comments