പൂനൂർ: ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ രാസലഹരിക്കെതിര ഡ്രഗ് ഫ്രീ കേരള എന്ന സന്ദേശമുയർത്തി താമരശേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സൈക്കിൾ യാത്ര തുടങ്ങി. പൊലിസ്, എക്‌സൈസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, പാരജോൺ, എം.ത്രി.ആർ, മറിയാസ് സൈക്കിൾമാർട്ട് തുടങ്ങിയ സർക്കാർ, സർക്കാറിതര സംവിധാനങ്ങളുമായി സഹകരിച്ചാണ് യാത്ര നടത്തുന്നത്.
പൂനൂരിൽ അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എ സൈക്ലത്തോൺ ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ ഷമീർ ബാവ അധ്യക്ഷനായി. വടകര റൂറൽ എസ്.പി കെ.ഇ ബൈജു ഫ്‌ലാഗ് ഓഫ് ചെയ്തു. എക്‌സൈസ് കമ്മീഷണർ സുഗുണൻ ലഹരിവിരുദ്ധ സന്ദേശം കൈമാറി. നജീബ് കാന്തപുരം എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ്, എം.വി.ഡി മനുരാജ്, താമരശേരി ഡി.വൈ.എസ്.പി. സുശീർ കുമാർ, സി.പി കരീം, അജിത് കുമാർ, രമേശൻ, എ.വി നാസർ, അമീർ ഷാജി, അബൂബക്കർ ഹാജി മാണിക്കോത്ത്, കോഡിനേറ്റർ കെ. അബ്ദുൽ മജീദ്, സൈക്കിൾ റാലിയുടെ ക്യാപ്റ്റൻ ഷംസുദ്ദീൻ എകരൂൽ എന്നിവർ പ്രസംഗിച്ചു. വിവിധ സ്‌കൂളുകളിലെ സ്റ്റുഡന്റസ് പോലിസ് കേഡറ്റ്, ബാലുശേരി ശ്രീ ഗോകുലം ആർട്‌സ് ആൻഡ് സയൻസ് കോളജ് തുടങ്ങിയവർ പങ്കാളികളായി.
0 Comments