പൂനൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തിവരുന്ന വ്യാപാരികളുടെ കുടുംബ സുരക്ഷാ പദ്ധതിയായ ആശ്വാസ് ധനസഹായം പത്ത് ലക്ഷം രൂപ മരണപ്പെട്ട പൂനൂരിലെ വ്യാപാരി അംഗമായിരുന്ന പ്രേമലീല പി എന്നവരുടെ കുടുംബത്തിന് കൈമാറി.
പൂനൂർ വ്യാപാരഭവനിൽ നടന്ന പരിപാടി കെ വി വി ഇ എസ് ജില്ലാ പ്രസിഡന്റ് പി കെ ബാപ്പു ഹാജി ഉത്ഘാടനം ചെയ്‌തു. ആശ്വാസ് കമ്മിറ്റി ചെയർമാൻ ഏ വി എം കബീർ ധനസഹായം കൈമാറി. ജിജി കെ തോമസ്, ബാബുമോൻ കുന്നമംഗലം, രാജൻ കാന്തപുരം, ഗംഗാധരൻ നായർ, ഷംസു എളേറ്റിൽ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് സി കെ അബ്ദുൽ അസീസ് ഹാജി അധ്യക്ഷത വഹിച്ചു, മുനവർ അബൂബക്കർ സ്വാഗതവും അബ്ദുൽ നാസർ ഏ വി നന്ദിയും പറഞ്ഞു.
0 Comments