Ticker

6/recent/ticker-posts

പന്നിക്കോട്ടൂർ പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ കുരുത്തോലക്കളരി സംഘടിപ്പിച്ചു

പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കുട്ടിക്കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ കുരുത്തോലക്കളരി സംഘടിപ്പിച്ചു. അന്യംനിന്നു പോകുന്ന കരവിരുതുകളെ പുതുതല മുറയ്ക്ക് പരിചയപ്പെടുത്തുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. കുരുത്തോലക്കളരി പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ പ്രധാനാധ്യാപിക  പി.കെ സുമ ഉദ്ഘാടനം ചെയ്തു. സ്വാതി കൃഷ്ണ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് ഷൈജാസ്, സെക്രട്ടറി അജയൻ ടി.പി,എം.വി. അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.ചിത്ര-കലാധ്യാപകരായ ദേവദാസ് മടവൂർ, ജയ്ൻ, സുനിൽകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി, ദിവദേവ്ത സ്വാഗതവും, ശ്രാവണ. വി. നന്ദിയും പറഞ്ഞു.



Post a Comment

0 Comments