എകരൂൽ: വീര്യമ്പ്രം മഹല്ല് ജമാഅത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്‌ലാമിക് അക്കാദമിയിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. പരിസര പ്രദേശങ്ങളിലെ 40 മദ്രസകളിൽ നിന്നും രണ്ട് വിദ്യാർഥികളെ ഉൾപെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ദാറുൽ ഹിദായ പ്രിൻസിപ്പൽ ഇബ്രാഹീം ഫൈസി ഉദ്ഘാടനം ചെയ്തു. ജെ.ടി.എസ് പ്രസിഡന്റ് ഷാനിദ് അധ്യക്ഷനായി. ജബ്ബാർ അൻവരി തലയാട്,ആസിഫ് വാഫി റിപ്പൺ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും മൊമെന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. വീര്യമ്പ്രം മഹല്ല് ജമാഅത്ത് ജനറൽ സെക്രട്ടറി കെ. അബ്ദുലത്തീഫ്, ജോയിന്റ് സെക്രട്ടറി വി.കെ മുഹമ്മദ് റഷീദ്, ജെ.ടി.എസ് സെക്രട്ടറി സനുഷാമിൽ, ജെ.ടി.എസ് ട്രഷറർ മിഹാജ് എന്നിവർ സംസാരിച്ചു.
0 Comments