Ticker

6/recent/ticker-posts

ലഹരി വിരുദ്ധ റാലിയും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

എളേറ്റിൽ: എളേറ്റിൽ വട്ടോളി ഗ്രാമീണ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ 'ജീവിതമാവണം ലഹരി' എന്ന സന്ദേശമുയർത്തി ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് വാർഡ് മെമ്പർമാരായ മുഹമ്മദലി, റസീന പൂക്കോട്ട്, പ്രിയങ്ക കരൂഞ്ഞിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി സുധാകരൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എൻ സി ഹുസൈൻ മാസ്റ്റർ, അശ്റഫ് മൂത്തേടത്ത് തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ വ്യാപാര രംഗത്തെ പ്രമുഖർ നയിച്ച ലഹരി വിരുദ്ധ റാലിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.  തുടർന്ന് ബസ്റ്റാൻഡ് പരിസരത്ത് ചേർന്ന ബോധവൽക്കരണ ക്ലാസ് എക്സൈസ് ഓഫീസർ സന്തോഷ് ചെറുവോട്ട് നയിച്ചു. കൺവീനർ ഫസലുറഹ്മാൻ നന്ദിയും പറഞ്ഞു.


Post a Comment

0 Comments