ഗൂഡല്ലൂര്‍: ഗൂഡല്ലൂരില്‍ തേനിച്ചയുടെ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ആയഞ്ചേരി വെള്ളിയാട് ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് സബീറാർ (24) ആണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ സൂചിമലയിലാണ് സംഭവം. പരിക്കേറ്റ സഹയാത്രികന്‍ ആസിഫിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ കാറില്‍ വന്ന യുവാക്കള്‍ സൂചിമലയില്‍ ഇറങ്ങിയതായിരുന്നു. വനഭാഗത്ത് എത്തിയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. സബീര്‍ കുത്തേറ്റ് വീണുപോയി. സംഭവമറിഞ്ഞ് വനം വകുപ്പും പൊലിസും ഫയര്‍ സര്‍വീസും എത്തിയാണ് ഇവരെ രക്ഷിച്ചത്. അപ്പോഴേക്കും സബീര്‍ മരിച്ചിരുന്നു. മൃതദേഹം ഗൂഡല്ലൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് കിളിയമ്മൽ ഇബ്രാഹീം. മാതാവ്: സക്കീന. സഹോദരങ്ങൾ: മുബശ്ശിർ, ഇഹ്സാൻ, നഫീസത്തുൽ മിസ് രിയ്യ.
0 Comments