തലയാട് : തലയാട് തഹസീസുൽ ഇസ് ലാം മഹല്ല് കമ്മറ്റിയുടെ കീഴിൽ ലഹരി വിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. വൈകിട്ട് തലയാട് മസ്ജിദ് പരിസരത്ത് നിന്ന് അരംഭിച്ച റാലി പടിക്കൽ വയൽ വഴി മേലെ തലയാട് സമാപിച്ചു. പൊതുയോഗം സ്വദഖത്തുള്ള ദാരിമി പന്നിപ്പാറ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുസ്സലാം അസ്അദി മുഖ്യ പ്രഭാഷണം നടത്തി. റാലിക്ക് മഹല്ല് പ്രസിഡന്റ് യു.കെ അഹമ്മദ് സെക്രട്ടറി എ.കെ നാസർ നേതൃത്വം നൽകി.
0 Comments