Ticker

6/recent/ticker-posts

ബാലുശേരി നിയോജക മണ്ഡലത്തിൽ രക്ഷാകർതൃ വിദ്യാഭ്യാസ പരിശീലനത്തിന് രൂപരേഖ തയാറാക്കി

ബാലുശേരി: നിയോജക മണ്ഡലത്തിൽ  കെ.എം സച്ചിൻദേവ് എം.എൽ.എ യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന രക്ഷാകർക്ക വിദ്യാഭ്യാസ പദ്ധതിക്ക്  രൂപരേഖയായി. കുട്ടികളിൽ പ്രകടമായി വരുന്ന സ്വഭാവ വ്യതിയാനങ്ങൾ ക്രമീകരിക്കുന്നതിനും ലഹരി ഉൾപ്പെടെയുള്ള ദുശ്ശീലങ്ങളിൽ പെടാതെ മികച്ച വ്യക്തിത്വം ഉറപ്പാക്കുന്നതിനുള്ള  സമഗ്രമായ രക്ഷാകർതൃ ശാക്തീകരണമാണ് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടം നടപ്പിലാക്കുക. മണ്ഡലത്തിൽ പുതുതായി ഏഴ്, എട്ട് ക്ലാസുകളിലേക്ക് എത്തുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്കാണ് തുടക്കത്തിൽ പരിശീലനം നൽകുക. ആവശ്യമായ പരിശീലകരെ കേന്ദ്രീകൃതമായി ലഭ്യമാക്കും. ഇതു സംബന്ധിച്ചു ബാലുശേരി ബ്ലോക്ക് ഹാളിൽ  ചേർന്ന ആസൂത്രണ യോഗത്തിൽ കെ.എം സച്ചിൻദേവ് എം.എൽ.എ അധ്യക്ഷനായി. കെ.കെ ശിവദാസൻ പദ്ധതി  വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ അനിത, പഞ്ചായത്ത് പ്രസിഡൻ്റുമാരായ വി.എം കുട്ടികൃഷ്ണൻ, സി.അജിത, എസ്.എസ്.കെ ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ സി.ഷീബ, കെ.കെ സത്യൻ, കെ.കെ അരവിന്ദാക്ഷൻ  സംസാരിച്ചു.



Post a Comment

0 Comments