പൂനൂർ : മഠത്തും പൊയിൽ മൈക്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ന്റെ കീഴിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. ക്യാമ്പയിൻ എം.വി.ഐ മനുരാജ് ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി എസ്.ഐ മുഹമ്മദ് പുതുശ്ശേരി ബോധവൽക്കരണം നടത്തി. ഇസ്മായീൽ എംപി പ്രതിജ്ഞ ചെല്ലി കൊടുത്തു. ഫിലിപ്പ് മമ്പാട്, സ്വാലിഹ് ഒറ്റപ്പാലം തുടങ്ങിയവർ സെക്ഷനുകൾക്ക് നേതൃത്വം നൽകി സംസാരിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽ രാജ്, വാർഡ് മെമ്പർ പി.എച്ച് സിറാജ് , യു.കെ ബാവ മാസ്റ്റർ, പി.പി സലീം മാസ്റ്റർ, എ.കെ ജബ്ബാർ, വട്ടക്കണ്ടി ആലി മാസ്റ്റർ, വി.കെ ഷമീർ, സലാം വട്ടക്കണ്ടി സംസാരിച്ചു, റഹ്മത്തുള്ള പിപി അധ്യക്ഷനായ യോഗത്തിൽ ജംഷിദ് എ.കെ സ്വാഗതവും ഇസ്മായീൽ എ.പി നന്ദിയും പറഞ്ഞു.
0 Comments