വള്ളിയോത്ത് : "ലഹരിയെന്ന മഹാവിപത്തിനെതിരെ ഒന്നായി കൈകോർക്കാം" പ്രമേയത്തിൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളിയോത്ത് അങ്ങാടിയിൽ ബഹുജന പിന്തുണയോടെ മനുഷ്യ മതിൽ തീർത്തു. സ്കൂൾ വിദ്യാർത്ഥികളിലും,യുവാക്കളിലുമടക്കം രാസ ലഹരിയുടെ ഉപയോഗം അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സാമൂഹ്യ ബാധ്യത എന്ന ലക്ഷ്യം വെച്ച് "ലഹരി മുക്ത വള്ളിയോത്ത്" എന്ന ബൃഹത് പദ്ധതിക്ക് തുടക്കമായി. നിരന്തര ബോധവൽക്കരണം, വ്യക്തിഗത കൗൺസിലിംഗ് തുടങ്ങിയ വേറിട്ട രീതികളിലൂടെ വ്യത്യസ്ത പരിപാടികൾ തുടർന്നുള്ള ദിനങ്ങളിൽ നടത്തും. മുസ്‌ലിം ലീഗ് പ്രസിഡണ്ട് കുഞ്ഞായിക്കൽ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ ഒ.എം ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.
വള്ളിയോത്തെ മുഴുവൻ കുടുംബാംഗങ്ങളും ഒറ്റക്കെട്ടായി "ലഹരി മുക്ത നാടിനായി" പ്രവർത്തിക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ മുസ്ലിം ലീഗ് സെക്രട്ടറി കൊല്ലരുകണ്ടി റഷീദ് ചൊല്ലി നൽകി. വിവിധ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ, സ്ത്രീകൾ, പൗരാവലിയുമാടങ്ങിയ ഇരുനൂറോളം പേർ മനുഷ്യമതിലിൽ അണിനിരന്നു. യൂത്ത് ലീഗ് പ്രസിഡണ്ട് സി. ഷാനവാസ് സ്വാഗതവും സെക്രട്ടറി തുഫൈൽ നന്ദിയും പറഞ്ഞു.
0 Comments