പൂനൂർ: പൂനൂരിലേയും പരിസര പ്രദേശങ്ങളിലുമുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പൊലിസിന്റെയും എക്‌സൈസിന്റെയും സഹായത്തോടെ പ്രതികരണ കൂട്ടായ്മയുടെ നേതൃത്വത്തിൽ മിന്നൽ സ്‌ക്വാഡ് രൂപീകരിച്ചു. പൂനൂർ വ്യാപാരഭവനിൽ നടന്ന പരിപാടി കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എം. സുഗുണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയിൽ ബാലുശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ ടി.പി ദിനേശ് ക്ലാസെടുത്തു. ഷാനവാസ് പൂനൂർ അധ്യക്ഷനായി. മുജീബ് പൂനൂർ, സി.കെ അസീസ് ഹാജി, സുനിൽകുമാർ, സാലിം കരുവാറ്റ, തുഫൈൽ പാണ്ടിക്കൽ സംസാരിച്ചു.
0 Comments