Ticker

6/recent/ticker-posts

ലോക മലമ്പനി ദിനാചരണം നടത്തി

കിഴക്കോത്ത്: കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ലോക മലമ്പനി ദിനാചരണം നടത്തി.ലിക്കാസ് ഫൂട്ട് കെയറിലെ അഥിതി തൊഴിലാളികളുടെ മലമ്പനി നിർണ്ണയ രോഗ പരിശോധനയും, ബോധവൽക്കരണവും നടത്തി.



പരിപാടി കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.സാജിദത്ത് ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർഅബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി പരിപാടി വിശദീകരിച്ചു. പരിശോധനകൾക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.എം. വിനോദ് , റാഹില ബീഗം, മിഡിൽ ലെവൽ സർവ്വീസ് പ്രൊവൈഡർ അതുല്ല്യ, ആശ വർക്കർ ബേബി എന്നിവർ നേതൃത്വം നൽകി.

കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവൻ അഥിതി തൊഴിലാളികളെയും രോഗ പരിശോധനകൾക്ക് വിധേയരാക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. സുനിൽകുമാറും, ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരിയും അറിയിച്ചു.

Post a Comment

0 Comments