34 വർഷം നീണ്ട അധ്യാപന ജീവിതത്തിനു ശേഷം കന്നൂട്ടിപ്പാറ ഐ.യു.എം.എൽ.പി സ്കൂളിൽ നിന്നും പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം പടിയിറങ്ങുന്നത് സ്‌കൂളിനുള്ള തൻ്റെ ഉപഹാരമായ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാമിൻ്റെ പ്രതിമ നിർമ്മിച്ചു നൽകി കൊണ്ട്. വാർഷികാഘോഷത്തോടനുബന്ധിച്ച് മന്ത്രി എ.കെ ശശീന്ദ്രനാണ് പ്രതിമയുടെ അനാച്ഛാദനം നിർവഹിച്ചത്. ശിൽപി ഗുരുകുലം ബാബുവാണ് പ്രതിമയുടെ നിർമാണം നടത്തിയത്. പ്രതിമ കാണാനും ഫോട്ടോയെടുക്കുവാനും കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിലെത്തുന്നുണ്ട്.
0 Comments