Ticker

6/recent/ticker-posts

സൗജന്യ വോളിബോൾ പരിശീലനക്യാമ്പ് തുടങ്ങി

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെയും ഇൻഡോർ സ്റ്റേഡിയം ഗവേർണിങ്  ബോഡിയും ചേർന്ന സംഘടിപ്പിക്കുന്ന സൗജന്യ  വോളിബോൾ പരിശീലന ക്യാമ്പിന് തുടക്കമായി. 10 മുതൽ 17 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കുമായുള്ള സൗജന്യ വോളിബോൾ പരിശീലന ക്യാമ്പിനാണ് ബാലുശ്ശേരി വൈകുണ്ഡത്തെ ഗ്രാമപ്പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായത്. ബാലുശ്ശേരി പോലീസ് ഇൻസ്പെക്‌ടർ ടി.പി ദിനേഷ് ഉദ്ഘാടനം ചെയ്തു‌. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷയായി.


ജില്ലയിലെ ആദ്യത്തെ നവീന ബോൾ ഹിറ്റിങ് മെഷീൻ സുമതി ബാലഗംഗാധരൻ താനക്കണ്ടി ഗ്രാമപഞ്ചായത്തിന് കൈമാറി. അസ്സയിനാർ എമ്മച്ചംകണ്ടി, യു.കെ. വിജയൻ, എം. പ്രശാന്തൻ, കെ. പങ്കജാക്ഷൻ, സജിൽ കൊമ്പിലാട്, സി. വത്സൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments