ഇയ്യാട് : കപ്പുറം - വട്ടോളി ബസാറിൽ ഉണ്ടായ വാഹനാപകടത്തിൽ ഇയ്യാട് കപ്പുറം കള്ളത്തോട്ടിൽ
കെ.ടി ശ്രീധരൻ (60) നിര്യാതനായി. ബാലുശ്ശേരി താമരശ്ശേരി റോഡിൽ വട്ടോളി ബസാർ നിന്നും കപ്പുറം റോഡിലേക്ക് പ്രവേശിച്ചപ്പോൾ സഞ്ചരിച്ച സ്കൂട്ടറിൽ താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന കാർ ഇടിക്കുകയായിരുന്നു.
പരേതനായ മൂത്തോറൻ-അരിയായി ദമ്പതികളുടെ മകനാണ്.
ഭാര്യ: പുഷ്പ,
മക്കൾ: അർജുൻ (കണ്ണൻ) അമൃത. സഹോദരങ്ങൾ: കെ.ടി ബാലൻ,ലീല (കട്ടിപ്പാറ) ശാന്ത (മഞ്ഞപ്പാലം). സംസ്കാരം ഇന്ന് രാത്രി 8:00 മണിക്ക് വീട്ടുവളപ്പിൽ.
0 Comments